-->

Followers of this Blog

2009, ജൂൺ 11, വ്യാഴാഴ്‌ച

കഷണ്ടിയും കുടവയറും

ഒന്നു കൊഴിഞ്ഞിട്ടാണല്ലൊ
മറ്റൊന്നിനു വളമാകുന്നത്.
മുടികൊഴിഞ്ഞു തീരുന്നീ
കഷണ്ടിയും തഴയ്ക്കുന്നു
ത്യാഗസമീരന്‍ ഭവാനെന്‍
കൂന്തല്‍ മഹാന്‍.

ഒരുത്തന്‍ തളര്‍ന്നും
മറ്റവന്‍ തഴച്ചും

കുടവയാറേ നീയൊ
രിത്തിക്കണ്ണിപോല്‍
മുന്നോട്ട് കുതിച്ചിതെങ്ങോട്ട്?
വീര്‍ക്കാനാഗ്രഹിച്ച മസിലല്ല
ആഗ്രഹിക്കാതെ നീയല്ലോ വീര്‍ക്കുന്നു,
മനിതനാശയൊന്നു, നടപ്പതൊന്നു.

അല്ലയോ! മഹാ പോക്കിരികളെ
നിങ്ങളെ ആരു ക്ഷണിചെന്‍
ദേഹമന്ത്രിസഭയില്‍,
വളര്‍ന്നും കൊഴിഞ്ഞും
കൂട്ടുത്തരവാദമില്ലാതെ,?
വിവേചനാധികാര-
മെങ്ങുനിന്നു?

അശരീരി:

ഡാ മണ്ടാ...
നീയുണ്ടായതും
വളര്‍ന്നതും
നിന്നോട് ചോദിച്ചിട്ടോ?

എന്നാലും ഈ കല്യാണം മുടക്കികള്‍
കുടവയറില്‍ നോക്കി ഒരുത്തിയും
കഷണ്ടിയില്‍ നോക്കി അവളുടെ
അനിയത്തിയും ചിരിക്കുന്നു.
കണ്ടു കണ്ടെന്റെ പ്രായവും കൂടി.

കുടവയര്‍ തറവാടിത്തമല്ലയോ,
കഷണ്ടി ബുദ്ധിപൂര്‍ണ്ണവും.
എന്നാലും
ഇത്ര തറവാടിത്തവും ബുദ്ധിയും?
കുറച്ച് കൂടിപ്പോയി.

വയറിന്നകം ചെത്തിയെടുക്കാം,
മുടി വെച്ചും മുളപ്പിക്കാം.

കാശു നിന്റെ ത...

കഷണ്ടി സുന്ദരമാകുന്നു
കുടവയര്‍ ഉദാത്തവും

കഷണ്ടിയും കുടവയറും
സുന്ദരവും ഉദാത്തവും

പ്ഫാ..
ഇവറ്റകളേ ഞാന്‍ പ്രാകിക്കൊല്ലും
കല്യാണം മുടക്കികള്‍
സൌന്ദര്യത്തെ ഹനിച്ചവര്‍
എന്തിനെന്നെ പീഡിപ്പിക്കുന്നു?

എന്നാലും ആശ്വാസം
നിനക്കും അവനും മറ്റവനും
മുടി കൊഴിഞ്ഞു തുടങ്ങിയിരിക്കുന്നു
മുന്നിലേക്കൊരു ചാട്ടവും
അത്രയുമാശ്വാസം...
സുഖമുള്ള കാഴ്ച…
സായൂജ്യദായകം….

14 അഭിപ്രായങ്ങൾ:

Unknown പറഞ്ഞു...

വീര്‍ക്കാനാഗ്രഹിച്ച മസിലല്ല
ആഗ്രഹിക്കാതെ നീയല്ലോ വീര്‍ക്കുന്നു,
മനിതനാശയൊന്നു, നടപ്പതൊന്നു.

Alsu പറഞ്ഞു...

"എന്നാലും ആശ്വാസം
'നിനക്കും അവനും മറ്റവനും
മുടി കൊഴിഞ്ഞു തുടങ്ങിയിരിക്കുന്നു'
മുന്നിലേക്കൊരു ചാട്ടവും
അത്രയുമാശ്വാസം...
സുഖമുള്ള കാഴ്ച…
സായൂജ്യദായകം…."


"എന്നാലും
ഇത്ര തറവാടിത്തവും ബുദ്ധിയും?
കുറച്ച് കൂടിപ്പോയി."
കൊള്ളാട്ടൊ... :)

VEERU പറഞ്ഞു...

nannaayittundu...vaayikkumbol oru sukhamundu..keep it up !!

സന്തോഷ്‌ പല്ലശ്ശന പറഞ്ഞു...

സമകാലികതയിലേക്ക്‌ കണ്ണുതുറന്നുപിടിച്ചിരിക്കുന്ന നിങ്ങളുടെ കവിമനസ്സിനെ - ഈ ജാഗ്രത്തിനെ - ഞാന്‍ മാനിക്കുന്നു......

Junaiths പറഞ്ഞു...

ഹഹ....
പടത്തിലെ അരുണിന് നല്ല തലമുടിയുണ്ടല്ലോ?വിഗ്ഗാണോ?
കവിതൈ ഇഷ്ടായി..

Unknown പറഞ്ഞു...

അല്‍സു..താങ്ക്സ്

വീരു..സന്തോഷം

സന്തോഷ് നല്‍കിയ വലിയ അംഗീകാരത്തിനു താങ്ക്സ്

ഹ ഹ ഹ ...ജുനൈത്..വ്യക്തിപരമായി എനിക്ക് കഷണ്ടിയും കുടവയറുമില്ല (ചെറിയ ലക്ഷണമൊക്കെ കണ്ടു തുടങ്ങിയിട്ടുണ്ട്). എങ്കിലും ആണുങ്ങളു കൂടുന്നിടത്ത് ഇതു രണ്ടും മഹാവിഷയമായി മാറിയിരിക്കുവാ...ചുറ്റിത്തിരിഞ്ഞു ഒടുക്കം എഴുതിയേക്കാമെന്നു കരുതി. കമന്റിനു നന്ദി.

കെ.കെ.എസ് പറഞ്ഞു...

കഷണ്ടിമാത്രമല്ല,അവസാനത്തെ വരികളിൽ അല്പം കുശുമ്പുമുണ്ട്..
‘ഹെയർ’പോലും കവിതക്ക് അന്യമല്ലെന്ന അറിവ് സായൂജ്യദായകം തന്നെ.

Sureshkumar Punjhayil പറഞ്ഞു...

Gulf gatinte karyam maranno... Nannayirikkunnu. Ashamsakal...!!!

മുക്കുവന്‍ പറഞ്ഞു...

കുടവയര്‍ തറവാടിത്തമല്ലയോ,
കഷണ്ടി ബുദ്ധിപൂര്‍ണ്ണവും.
എന്നാലും
ഇത്ര തറവാടിത്തവും ബുദ്ധിയും?
കുറച്ച് കൂടിപ്പോയി...

അഹഹാ...എനിക്ക് ഒട്ടും കുറവില്ലാ‍ല്ലോ? നന്നായി അരുണ്‍

ഹന്‍ല്ലലത്ത് Hanllalath പറഞ്ഞു...

:)

ബിനോയ്//HariNav പറഞ്ഞു...

വ്യത്യസ്തമായ ആശയത്തിന് ഒരു സലാം. അത് ഭം‌ഗിയായി അവതരിപ്പിച്ചിട്ടുമുണ്ട്. :)

എന്ന്

അത്രക്കൊന്നും തറവാടിത്തവും ബുദ്ധിയുമില്ലാത്ത ഒരു ബ്ലോഗര്‍ :))

Unknown പറഞ്ഞു...

കെ.കെ. എസെ...വെറും കുശുമ്പല്ല കേട്ടോ. കുശുമ്പു നിറഞ്ഞൊരു സന്തോഷവുമുണ്ട്. നന്ദി

മറന്നില്ലല്ലോ സുരേഷെ... അവരല്ലോ മുടിവെച്ചു മുളപ്പിക്കുന്നവര്‍. താങ്ക്സ്

ബിനോയിയുടെ അഭിനന്ദനത്തിനും ഹന്‍ലലത്തിന്റെ ചിരിക്കും താങ്ക്സ്

പകല്‍കിനാവന്‍ | daYdreaMer പറഞ്ഞു...

അരുണ്‍ വെത്യസ്തം,, നന്ന് ..

Unknown പറഞ്ഞു...

താങ്ക്സ്:-)