-->

Followers of this Blog

2009, ഓഗസ്റ്റ് 14, വെള്ളിയാഴ്‌ച

പിറക്കാതെ പോയവര്‍

മണ്ണിന്റെ നിറമറിയാതെ,
വിത്തിനുള്ളില്‍ കരിഞ്ഞു പോയൊരു
രണ്ടിലത്തളിര്‍,
ഉണ്ണീ നീയെന്തെ പിറക്കാതെ പോയി?

അളവുകോല്‍ തെറ്റിയ പിള്ളത്തൊട്ടില്‍
വിമൂകമെന്‍ മുന്നിലാടുന്നു
നീയെന്തെയുണ്ണീയിതില്‍
വിരുന്നു വന്നീല?
കണ്ണുനീര്‍ മണമല്ല
അമ്മിഞ്ഞ നിന്‍ ചുണ്ടില്‍
പകരുന്ന മണവും മോണച്ചിരിയും
ഇനിയെന്താണു ഞാന്‍
കാത്തിരിക്കേണ്ടത്?
നീയാണെന്നോ പെണ്ണെന്നൊ
ചോദിച്ചില്ല
തെല്ലുമേ ഞാന്‍
നീയാരോടാണു പരിഭവിച്ചത്?
തുന്നിചേര്‍ത്തൊരി കുഞ്ഞു പാവും
കിലുകിലെ കിലുങ്ങുമണി, തൊങ്ങലും,
കറുത്ത ചാന്തും, കരിവളകളും
കാത്തുകാത്ത് വെച്ച
കവിളിലൊരുമ്മയും
ഏറ്റുവാങ്ങാനാരിനിയീ വഴി?


ചിറകുകളില്‍ നിറമുള്ള
സംഗീതമേറി
നീ പറന്നു പോയതൊരു
പുതുമേട്ടിലാവാം
പുതുതീരമണയാന്‍
വഴിമാറിയൊഴുകിയതാവാം
എങ്കിലും...
വിരലെണ്ണിയ നാളുകളിലെ
അമ്മയായ് മാറിയ
ഒരുവളുടെ പ്രാര്‍ത്ഥന

പോകുമീ പോക്കില്‍
നീയെന്റെ വേദനയുമെടുത്തു
കൊള്‍ക...

കുഞ്ഞിക്കാലടികള്‍
പതിയാതെ പോയ
ശാപം വീണ മടിത്തട്ടിനു
മാപ്പ്...

6 അഭിപ്രായങ്ങൾ:

Anil cheleri kumaran പറഞ്ഞു...

മനോഹരമായിരിക്കുനു.

അജ്ഞാതന്‍ പറഞ്ഞു...

Though I hate poems, this one has touched my heart, coz I can feel the pain my sis would have had when she had her miscarriage. Sorry for posting the comments in English. Its hard to get on the Malayalam fonts and put them all together. I simply loved this poem of yours. It shows the feeling and pain of a mom..

അരുണ്‍ കരിമുട്ടം പറഞ്ഞു...

കൊള്ളാട്ടോ

Sabu Kottotty പറഞ്ഞു...

:)

ശ്രീജ എന്‍ എസ് പറഞ്ഞു...

നഷ്ടമായതിനു ശേഷവും അമ്മയുടെ മനസ്സില്‍ നോവായി തുടരുന്ന ഒന്ന്.. മനസ്സില്‍ തൊട്ടു എഴുതി ...

സ്നേഹതീരം പറഞ്ഞു...

വളരെ നന്നായീക്കുന്നു ഈ കവിത. എനിക്കും ഇഷ്ടമായി.